പരവൂർ : തൊഴിലാളി സംഘടനകൾ അവകാശ പോരാട്ടങ്ങളോടൊപ്പം സാമൂഹ്യ വിഷയങ്ങളിലും കാര്യമായ ഇടപെടൽ നടത്തണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.ഐഎൻടിയുസിയുടെ നേതൃത്വത്തിലുള്ള കൊല്ലം ജില്ലാ ഹെഡ്ലോഡ് & ജനറൽ വർക്കിംഗ് അസോസിയേഷൻ, ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് കോണ്‍ഗ്രസ് മോട്ടോർ തൊഴിലാളി യൂണിയൻ എന്നിവയുടെ പരവൂർ യൂണിറ്റ് കമ്മിറ്റികൾ സംയുക്തമായിനടത്തിയസൗജന്യ പഠനോപകരണ വിതരണവും പരവൂരിലെ സ്കൂളുകളിൽ നിന്നും എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് കിട്ടിയ വിദ്യാർത്ഥികളുടെ അനുമോദനയോഗവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡിസിസി പ്രസിഡന്റ്.
സാമൂഹത്തിലെ തിന്മകൾക്കെതിരെയുള്ള പോരാട്ടങ്ങളിൽ തൊഴിലാളി സംഘടനകൾക്ക് കാര്യമായ സംഭാവന നൽകാൻ കഴിയണമന്ന് അഡ്വ.ബിന്ദുകൃഷ്ണപറഞ്ഞു. എല്ലാവിഷയങ്ങൾക്ക് എ പ്ലസ്കിട്ടിയ വിദ്യാർത്ഥികളെ ഡിസിസി പ്രസിഡന്റ് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
പഠനോപകരണങ്ങളുടെ വിതരണോൽഘാടനം കെപിസിസി നിർവാഹകസമിതി അംഗം നെടുങ്ങോലം രഘു നിർവ ഹിച്ചു.യൂണിയൻ പ്രസിഡന്റ് തെക്കുംഭാഗം ഹാഷിം അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പരവൂർ സജീബ് ഡിസിസി ജനറൽ സെക്രട്ടറി എൻ.ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് എസ്.സുനിൽകുമാർ ജി.രഘു, വി.മഹേഷ്, ജെ.വിജയൻപിള്ള, മനോജ്ലാൽ, ദീപക്ക് കൗണ്‍സിലർമാരായ സതീഷ് വാവറ, ഗീത പിടിഎപ്രസിഡന്റ് ശാന്താപിള്ള, രാജു, സന്തോഷ് എന്നിവർ പ്രസംഗിച്ചു.