പാലക്കാട്: ഗവൺമെന്റ് മെഡിക്കൽ കോളജിൽ നടന്ന വിദ്യാർഥി യൂണിയൻ പരിപാടിയിൽ നടൻ ബിനീഷ് ബാസ്റ്റിൻ അപമാനിക്കപ്പെട്ട സംഭവം മന്ത്രിയോട് വിശദീകരിക്കാൻ കോളജ് പ്രിൻസിപ്പൽ തിരുവനന്തപുരത്തെത്തി.
മന്ത്രി എ.കെ.ബാലനെ നേരിട്ട് കണ്ട് സംഭവത്തെ കുറിച്ച് വിശദീകരിക്കാനാണ് പ്രിൻസിപ്പൽ എത്തിയത്. മന്ത്രി ആവശ്യപ്പെട്ടിട്ടല്ല താനെത്തിയതെന്നും, സംഭവം വിവാദമായ സാഹചര്യത്തിൽ ഇത് നേരിട്ട് ചെന്ന് വിശദീകരിക്കാൻ സ്വയം തീരുമാനിക്കുകയായിരുന്നുവെന്നും പ്രിൻസിപ്പൽ ഡോ.ടി.ബി.കുലാസ് പറഞ്ഞു.