ഫ്ളിപ്പ് കാര്‍ട്ട് എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് തന്നെ പറ്റിച്ചുവെന്ന് നടന് ബിനീഷ് ബാസ്റ്റിന്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫ്ളിപ്പ് കാര്‍ട്ടില്‍ നിന്ന് 20,000 എം.എ.എച്ചിന്റെ എം.ഐ ബ്രാന്‍ഡിന്റെ പവര്‍ ബാങ്ക് 1475 രൂപയ്ക്ക് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഇത് വന്നപ്പോള്‍ എം.ഐ അല്ല. ലോക്കല്‍ പവര്‍ബാങ്കാണ് വന്നതെന്നും താരം പറയുന്നു. 30 രൂപയ്ക്ക് കിട്ടുന്ന ലോക്കല്‍ ഡാറ്റ കേബിളാണ് ഇതോടൊപ്പം ഉണ്ടായിരുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പാണിത്. ബിനീഷ് പറഞ്ഞു.
ആദ്യമായാണ് താന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തിയതെന്നും ബിനീഷ് പറയുന്നു. ചെന്നൈയിലും മറ്റും റോഡരികില്‍ വില്‍ക്കുന്ന പവര്‍ ബാങ്കാണ് ഫ്ളിപ്പ് കാര്‍ട്ട് തനിക്ക് അയച്ചുതന്നിരിക്കുന്നത്. ഇത് അവിടെ 200 രൂപയ്ക്ക് കിട്ടുന്നതാണ്. ഇത്തരത്തില്‍ അനേകരെ പറ്റിച്ചിട്ടുണ്ടാകും. കോടികളുടെ തട്ടിപ്പാണിത്.
ഇനി ആരും ഇത്തരത്തില്‍ പറ്റിക്കപ്പെടാതിരിക്കാനാണ് ഇത് പങ്കുവയ്ക്കുന്നതെന്നും ബിനീഷ് പറയുന്നു. കഴിയുന്നതും ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങിക്കാതിരിക്കുകയെന്നും താരം പറയുന്നു. ഫുള്‍ ചാര്‍ജ് ചെയ്തിട്ട് മൊബൈലില്‍ 50 ശതമാനം ചാര്‍ജ് കയറിയപ്പോഴേക്കും പവര്‍ ബാങ്ക് ഓഫായെന്നും താരം കൂട്ടിചേര്‍ത്തിട്ടുണ്ട്.