പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ മ​ക​നാ​യ​തി​നാ​ൽ പ്രത്യേക സംരക്ഷണം നൽകില്ല; കു​റ്റ​ക്കാ​ര​നെ​ങ്കി​ൽ ബി​നീ​ഷ് കോ​ടി​യേ​രി ശി​ക്ഷി​ക്ക​പ്പെ​ട​ട്ടെ യെന്ന് വൈ​ക്കം വി​ശ്വ​ൻ

 

കോ​ട്ട​യം: ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ​ണ​മി​ട​പാ​ടി​ൽ അ​റ​സ്റ്റി​ലാ​യ ബി​നീ​ഷ് കോ​ടി​യേ​രി കു​റ്റ​ക്കാ​ര​നെ​ങ്കി​ൽ ശി​ക്ഷി​ക്ക​പ്പെ​ട​ട്ടെ​യെ​ന്ന് സി​പി​എം നേ​താ​വ് വൈ​ക്കം വി​ശ്വ​ൻ.

പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ മ​ക​നാ​യ​തി​നാ​ൽ ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് പ്ര​ത്യേ​ക സം​ര​ക്ഷ​ണം ന​ൽ​കി​ല്ലെ​ന്നും വി​ശ്വ​ൻ പ​റ​ഞ്ഞു.

കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​ക്കാ​നാ​ണ് വ്യ​ഗ്ര​ത കാ​ണി​ക്കു​ന്ന​ത്.

കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​റ​യു​ന്ന പോ​ലെ കേ​സ് അ​ന്വേ​ഷി​ക്കു​ന്നു​വെ​ന്നും വൈ​ക്കം വി​ശ്വ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Related posts

Leave a Comment