ബംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിക്കുന്നതെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് ഉമ അറിയിച്ചു.
ബിനീഷ് അറസ്റ്റിലായി വെള്ളിയാഴ്ച ഒരു വർഷം പൂർത്തിയാക്കാനിരിക്കെയാണ് ജാമ്യം ലഭിക്കുന്നത്. പരപ്പന അഗ്രഹാര ജയിലിലായിരുന്നു അദ്ദേഹത്തെ വിചാരണ തടവുകാരനായി പാർപ്പിച്ചിരുന്നത്.
രാജ്യത്ത് മുന്നൂറ് കോടിയിലധികം രൂപയുടെ കള്ളപ്പണം നടത്തിയവർക്ക് വരെ ജാമ്യം ലഭിച്ചപ്പോൾ വെറും അഞ്ചുകോടിയുടെ കള്ളപ്പണ ആരോപണത്തിൽ തനിക്ക് എന്തുകൊണ്ട് ജാമ്യം നൽകുന്നില്ലെന്ന് ജാമ്യഹർജിയിൽ ബിനീഷ് ചോദിച്ചിരുന്നു.
ഇഡി അന്വേഷിക്കുന്ന കള്ളപ്പണക്കേസിൽ നാലാം പ്രതിയാണ് ബിനീഷ്.