കടലില്‍ കുളിച്ചവനെ കുളത്തിന്റെ ആഴം കാട്ടി പേടിപ്പിക്കരുത്! ഞാന്‍ നടക്കാന്‍ പഠിച്ചത് തലശേരിയിലാണ്; ദുബായില്‍ ബുര്‍ജ് ഖലീഫയുടെ മുമ്പില്‍ നിന്ന് ബിനീഷ് കോടിയേരിയുടെ വെല്ലുവിളി

സഹോദരന്‍ ബിനോയ് കോടിയേരിയെ സംബന്ധിച്ച് നിലനിന്ന പ്രശ്നങ്ങളെല്ലാം നീങ്ങിയെന്ന അവകാശവാദവുമായി ബിനീഷ് കോടിയേരി രംഗത്ത്. ദുബായിലെ ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നിന്ന് ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ബിനീഷിന്റെ പ്രത്രികരണം.

ലൈവില്‍ വരണമെന്ന് കരുതിയതല്ലെന്നും സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതിനനുസരിച്ചാണ് ഇതെന്നും പറയുന്ന ബിനീഷ് തനിക്ക് ദുബായില്‍ പ്രവേശനമില്ലെന്ന ആരോപണങ്ങള്‍ക്കെതിരെയാണ് ആദ്യം സംസാരിക്കുന്നത്. ‘ദുബായില്‍ തന്നെയാണെന്നാണ് തോന്നുന്നത്. ബൂര്‍ജ് ഖലീഫ ദുബായില്‍ തന്നെയാണ് എന്നാണ് തോന്നുന്നത്.’ എന്നു പറഞ്ഞാണ് ബിനീഷ് എഫ്.ബി ലൈവ് ആരംഭിക്കുന്നത്. എന്റെ സഖാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി മാത്രമാണ് ഈ ലൈവെന്നും ബിനീഷ് പറയുന്നു.

 

‘കടലില്‍ കുളിച്ചവനെ കുളത്തിന്റെ ആഴം കാട്ടി പേടിപ്പിക്കരുതെന്ന് താന്‍ മുമ്പ് പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കുകയാണ്. കുളത്തില്‍ വീണുപോയതാണെന്ന് ആരും തെറ്റിദ്ധരിക്കണ്ട. നിങ്ങളെ സന്തോഷിപ്പിക്കാനായി കുളത്തില്‍ ചാടി കുറച്ചുനേരം മുങ്ങിക്കിടന്നു. അതിലെ പായല്‍ കോരി വൃത്തിയാക്കി തിരികെ കയറി. അത്രയേയുള്ളു. ഇനി വേണമെങ്കില്‍ കുളത്തിനരികെ തന്നെ നല്‍ക്കാം’. ബിനീഷ് പറയുന്നു. തന്റെ സഖാക്കള്‍ക്കും ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്കും വേണ്ടിയാണ് ഇക്കാര്യങ്ങള്‍ ലൈവിലൂടെ പറയുന്നതെന്നും താന്‍ നടക്കാന്‍ പഠിച്ചത് തലശേരിയിലാണെന്നും പറഞ്ഞാണ് ബിനീഷ് കോടിയേരി ലൈവ് അവസാനിപ്പിക്കുന്നത്.

Related posts