പൈസക്കരി: ജീവിതത്തിൽ ഹീറോയായി സ്വയം വിശ്വസിച്ചതു കൊണ്ടാണ് അടുത്തകാലത്തായി സിനിമകളിൽ ഉയർന്നുവരാൻ തനിക്ക് കഴിഞ്ഞതെന്ന് സിനിമാ നടൻ ബിനീഷ് ബാസ്റ്റിൻ. പൈസക്കരി ദേവമാതാ കോളജിൽ ആർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദേവമാതാ കോളജ് മാനേജർ ഫാ. സിബി പാലക്കുഴിയിൽ യൂണിയൻ ഉദ്ഘാടനം നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ. എം.ജെ. മാത്യു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോളജ് യൂണിയൻ ചെയർമാൻ അഖിൽ തോമസ് അധ്യക്ഷത വഹിച്ചു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ചിറ്റൂപ്പറമ്പിൽ, റോയി സേവ്യർ, കെ.പി.മേഴ്സി, പി.എസ്. ഷൈജോ, ഇ.കെ.ബീന, സി.എം. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.