നാ​ല് വ​ർ​ഷം നീ​ണ്ടു​നി​ന്ന വി​ചാ​ര​ണ​യ്ക്ക് ശേഷം  മകനെ കൊന്നതാണെന്ന ആരോപണത്തിൽ നിന്ന് പിതാവിന്  മോചനം; തിരുവല്ലയിൽ നടന്ന സംഭവകഥയിങ്ങനെ…

തി​രു​വ​ല്ല: മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് പി​താ​വി​നെ​തി​രെ കോ​യി​പ്രം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പി​താ​വ് കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് കോ​ട​തി വെ​റു​തെ വി​ട്ടു.പു​റ​മ​റ്റം വി​ല്ലേ​ജി​ൽ, വാ​ലാ​ങ്ക​ര മു​ള്ള​ൻ​കു​ഴി​ക്ക​ൽ വീ​ട്ടി​ൽ ബി​ജി മാ​ത്യു​വി​നെ (34) കോ​ടാ​ലി​യു​ടെ മാ​ടു കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി എ​ന്നാ​രോ​പി​ച്ചാ​ണ് പി​താ​വ് ജോ​ൺ മാ​ത്യു​വി​നെ പ്ര​തി​യാ​ക്കി പോ​ലീ​സ് എ​ടു​ത്ത​ത്.

നാ​ല് വ​ർ​ഷം നീ​ണ്ടു​നി​ന്ന വി​ചാ​ര​ണ​യ്ക്കു ശേ​ഷം പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് പി​താ​വി​നെ വെ​റു​തെ വി​ട്ട​ത്.2015 ജ​നു​വ​രി 14നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ ബി​ജി മാ​താ​പി​താ​ക്ക​ളോ​ടു വ​ഴ​ക്കി​ടു​ക​യും ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ ബി​ജി​യു​ടെ പി​താ​വ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന കൈ​ക്കോ​ടാ​ലി എ​ടു​ത്ത് ബി​ജി​യു​ടെ ത​ല​യി​ലും മു​ഖ​ത്തും അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി എ​ന്നാ​യി​രു​ന്നു കേ​സ്.

വീ​ട്ടു​കാ​രും അ​യ​ൽ​വാ​സി​ക​ളും ഡോ​ക്ട​ർ​മാ​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടെ 28 ഓ​ളം സാ​ക്ഷി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന കേ​സി​ലാ​ണ് കോ​ട​തി വി​ധി പ്ര​സ്താ​വി​ച്ച​ത്.

Related posts