കോഴഞ്ചേരി : ദുരിതാശ്വാസ ക്യാന്പിലേക്ക് താമസം മാറ്റിയ വീട്ടുകാരുടെ സ്വർണാഭരണങ്ങൾ കവർന്ന കാമിതാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കി. ആറാട്ടുപുഴ കാവുംമുക്കത്ത് മാത്യുവിന്റെ വീട്ടിലാണ് ഇവർ മോഷണം നടത്തിയത്.
മാത്യുവിന്റെ വീടിന്റെ മുകൾ നിലയിൽ വാടകയ്ക്കു്് താമസിക്കുന്ന കോട്ടയം പാന്പാടി സ്വദേശിനി ബിനിജ(33), ഇവരുടെ കാമുകനെന്നു പറയപ്പെടുന്ന ആറന്മുള കോട്ടയ്ക്കക്കം ആഞ്ഞിലിമൂട്ടിൽറിജു വർഗീസ്(37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മാത്യുവിന്റെവീടിന്റെ താഴത്തെ നിലയിൽ വെളളം കയറിയതിനെ തുടർന്ന് മാത്യുവും ഭാര്യയും ദുരിതാശ്വാസ ക്യാന്പിലേക്ക്്് താമസം മാറ്റിയിരുന്നു. ക്യാന്പിലേക്ക് 16-ന് പോയ ഇവർ 19-ന് വീട്ടിൽ മടങ്ങിയെത്തി. അടുത്തദിവസം ആഭരണം വച്ചിരുന്ന സ്ഥലം പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.
ഇതേ തുടർന്ന് മാത്യു 20-ന് ആറന്മുള പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ പരിശോധനയിൽ വീടിന്റെ പിൻഭാഗത്തെ ജനാലയുടെ അഴി അറുത്ത നിലയിൽ കണ്ടെത്തി. സംശയം തോന്നിയ പോലീസ് ബിനിജയെ ചോദ്യം ചെയ്തതിനെ തുടർന്ന് കിട്ടിയ വിവരത്തിൽ ഇവർക്ക് വീടെടുത്ത് നൽകുകയും വീട്ടിലെ സ്ഥിരം സന്ദർശകനുമായ റിജുവിനെയും ബിനിജയെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വിദേശത്ത് ജോലി ചെയ്യുന്ന കോടുകുളഞ്ഞി സ്വദേശിയുടെ ഭാര്യയായ ബിനിജ കോട്ടക്കകത്ത് വാടകക്ക് താമസിക്കുന്പോഴാണ് അന്ന് ഓട്ടോ ഡ്രൈവറായിരുന്ന റിജുവുമായി സൗഹൃദത്തിലാകുന്നതെന്നു പറയുന്നു. സ്വർണാഭരണങ്ങളും പോലീസ് കണ്ടെടുത്തു. ആറന്മുള എസ്എച്ച്ഒ ബി. അനിലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.