ബിനോയ് കോടിയേരി വീണ്ടും കുരുക്കില്‍, ദുബായ് വിമാനത്താവളത്തില്‍ ബിനോയി കുടുങ്ങി, സിപിഎം വെട്ടില്‍, കോടിയേരി ബാലകൃഷ്ണനെതിരേ പടയൊരുക്കത്തിന് വീണ്ടും നീക്കം

സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് കോടിയേരിക്കെതിരായ പണംതട്ടിപ്പ് കേസില്‍ കുരുക്ക് മുറുകുന്നു. ദുബായ് വിമാനത്താവളത്തില്‍ ബിനോയ് കോടിയേരിയെ തടഞ്ഞതോടെ കേസ് പുതിയൊരു ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ബിനോയിയെ ദുബായിലെ വിമാനത്താവളത്തില്‍ പോലീസ് തടഞ്ഞുവെന്നാണ് വിവരം. പോലീസ് നിര്‍ദേശത്തെത്തുടര്‍ന്ന് എമിഗ്രേഷന്‍ അധികൃതരാണ് ബിനോയിയെ തടഞ്ഞത്. ജാസ് ടൂറിസം നല്‍കിയ ചെക്ക് കേസിലാണ് നടപടി.

സിപിഎം സമ്മേളനം നടക്കുന്നതിനിടെ കോടിയേരി ബാലകൃഷ്ണും പുതിയ നീക്കം തിരിച്ചടിയായിട്ടുണ്ട്. പാര്‍ട്ടിയില്‍ കോടിയേരിക്കെതിരേ പുതിയ ചേരി രൂപപ്പെടുന്നുണ്ട്. സംസ്ഥാന സമ്മേളനത്തില്‍ കോടിയേരിക്കെതിരേ രൂക്ഷ വിമര്‍ശനം ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം, കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരായ പണം തട്ടിപ്പ് പരാതി ഇതാദ്യമായി കേന്ദ്രനേതൃത്വം സ്ഥിരീകരിച്ചു. ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച പാര്‍ട്ടി നിലപാട് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നതായി സമ്മതിച്ചത്.

കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗവും സംസ്ഥാന നേതൃത്വവും കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ആരോപിക്കുന്നതിനിടെയാണ് വിഷയത്തില്‍ തനിക്ക് വ്യത്യസ്ത നിലപാടാണെന്ന് ജനറല്‍ സെക്രട്ടറി വ്യക്തമായി സൂചിപ്പിക്കുന്നത്. പരാതി സി.പി.എം കേരള ഘടകത്തിന് കൈമാറുകയും സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയത്തില്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ടെന്ന് യെച്ചൂരി പറഞ്ഞു. ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ തനിക്ക് ധാരാളം പരാതികള്‍ ലഭിക്കും.

Related posts