കോടിയേരിയുടെ മകന്റെ ചെക്ക് മടങ്ങിയത് പാക്കിസ്ഥാന്‍ ബാങ്കില്‍ നിന്ന്, കോടികളുടെ ഇടപാടിനു പിന്നില്‍ ബിനോയ് കോടിയേരിക്കും സിപിഎമ്മിനും കുരുക്ക് മുറുകുന്നു

ബിനോയ് കോടിയേരി പ്രതിയായ ദുബായിലെ തട്ടിപ്പു കേസില്‍ വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. ബിനോയ് കോടിയേരിക്ക് അക്കൗണ്ട് ഉണ്ടായിരുന്നത് പാക്കിസ്ഥാന്‍ നിന്നുള്ള ബാങ്കാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഇന്ത്യക്കാരാരും തന്നെ നിലവില്‍ പാക്കിസ്ഥാന്‍ ബാങ്കില്‍ അക്കൗണ്ട് തുറക്കാറില്ല. ഇത് വലിയ സംശയങ്ങള്‍ ഇടവയ്ക്കുന്നുണ്ട്. ബിജെപി നേതാവ് കെ. സുരേന്ദ്രനാണ് ആദ്യം ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെ ദേശീയ മാധ്യമങ്ങളും ഇത്തരത്തിലൊരു വാര്‍ത്ത നല്കുന്നുണ്ട്.

അതേസമയം, ബിനോയ്‌ക്കെതിരായ പരാതി ചോര്‍ന്നതിനു പിന്നില്‍ സിപിഎം കേന്ദ്രനേതൃത്വമാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. യുഎഇയിലെ ജാസ് ടൂറിസം കന്പനി ഉടമ ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍മര്‍സൂക്കി അയച്ച പരാതി കേന്ദ്ര നേതൃത്വത്തിന്റെ പക്കല്‍ എത്തുകയും അതു പോളിറ്റ് ബ്യൂറോയുടെ മുന്നില്‍ വയ്ക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ കത്തിലെ വിവരങ്ങള്‍ ചോര്‍ന്നത്. ബിനോയ് ഏകദേശം 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണമാണു കത്തിലുള്ളത്. ബിനോയ്‌ക്കെതിരേ യുഎഇയില്‍ കേസുകള്‍ നിലവിലുണ്ടെ ന്നും അല്‍ മര്‍സൂക്കി ഇന്നലെ അവിടെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. തനിക്കെതിരേ യുഎഇയില്‍ കേസുകളൊന്നും ഇല്ലെന്നാണു ബിനോയി പറഞ്ഞത്.

പ്രായപൂര്‍ത്തിയായ മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന് അച്ഛനെതിരേ പാര്‍ട്ടി എന്തിനു നടപടിയെടുക്കണം എന്ന നിലപാടാണ് സിപിഎം കേന്ദ്ര നേതൃത്വത്തിലെ ചിലര്‍ സ്വീകരിച്ചത്. ഇതൊക്കെ ആരോപണങ്ങളല്ലേ എന്നു ചോദിച്ച സീതാറാം യെച്ചൂരി സിപിഎം കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ പരാതി ലഭിക്കുകയോ ഏതെങ്കിലും തരത്തിലുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്കു പാര്‍ട്ടി നേതൃത്വം ഇടപെടുകയോ ചെയ്തിട്ടില്ലെന്നു പറഞ്ഞു.

അതേസമയം, ബാങ്കിടപാടുകള്‍ സംബന്ധിച്ച പരാതികളില്‍ 2014ല്‍ തന്നെ തീര്‍പ്പുണ്ടാക്കിയെന്നു പറയുന്ന ബിനോയ് കോടിയേരിയുടെ വാദം ശരിയല്ലെന്നാണ് ജാസ് ടൂര്‍സ് കന്പനി ഉടമയുടെ മൂന്നു പേജ് വരുന്ന കത്തില്‍ നിന്നു വ്യക്തമാകുന്നത്. വിഷയം പരിഹരിക്കാന്‍ ഇന്ത്യയിലേക്കു നേരിട്ടുവന്നു കണ്ടു സംസാരിക്കാന്‍ തയാറാണെന്നു ചൂണ്ടിക്കാട്ടി ഹസന്‍ ഇസ്മായീല്‍ അബ്ദുള്ള അല്‍മര്‍സൂക്കി പാര്‍ട്ടി നേതൃത്വത്തിന് കത്തയച്ചിരിക്കുന്നത് 2018 ജനുവരി അഞ്ചിനാണ്. 2017 വരെ പണം ബാങ്കില്‍ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഉറപ്പുകള്‍ പലതവണ പാഴായെന്നുമാണു മര്‍സൂക്കിയുടെ കത്തില്‍ വിവരിക്കുന്നത്. ബിനോയിയുടെ സുഹൃത്തും ജാസ് ടൂറിസം കന്പനിയുടെ പാര്‍ട്ണറുമായ രാഹുല്‍ കൃഷ്ണനും പിതാവും കോടിയേരി ബാലകൃഷ്ണനെ നേരില്‍ക്കണ്ടു സംസാരിച്ചപ്പോള്‍ പണം എത്രയും വേഗം കൊടുത്തു തീര്‍ക്കാമെന്ന ഉറപ്പു ലഭിച്ചതായും കത്തില്‍ പറയുന്നു.

 

Related posts