ബിഹാർ സ്വദേശിനിയുടെ പീഡന പരാതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് നൽകിയ മുൻകൂർ ജാമ്യഹർജി മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ജഡ്ജി എം.എച്ച്. ഷെയ്ക്കാണ് കേസ് പരിഗണിക്കുന്നത്. ജാമ്യം നിഷേധിച്ചാൽ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് മുംബൈ പോലീസ്.
ബിനോയിക്കെതിരേ തെളിവായി യുവതി നല്കിയ ബിനോയിയുടെ പേരുള്ള കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ എന്നിവ കോടതിക്ക് കൈമാറിയിട്ടുണ്ട്. യുവതിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും സമ്മതപ്രകാരം കൂടെ താമസിച്ചതായി യുവതി പറഞ്ഞതിനാൽ ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നുമാണ് പ്രതിഭാഗം വാദിക്കുന്നത്.
എന്നാൽ, ബിനോയിയെ കസ്റ്റഡിയിലെടുത്ത് പിതൃത്വ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പ്രോസിക്യൂഷൻ വാദം. ഇതിനിടെ കേരളത്തിലെ നാല് വിമാനത്താവളങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ബിനോയിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ജാമ്യം നിഷേധിച്ചാൽ ബിനോയി ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത.