മുംബൈ: ബിഹാർ സ്വദേശിനിയുടെ ലൈംഗിക പീഡന പരാതിയിൽ ഡിഎൻഎ പരിശോധനയ്ക്കായി ബിനോയി കോടിയേരി ഇന്ന് രക്തസാന്പിൾ നൽകില്ല. അസുഖമായതിനാൽ രക്തം നൽകാനാവില്ലെന്നാണ് ബിനോയി മുംബൈ ഓഷിവാര പോലീസിനെ അറിയിച്ചത്.
പരിശോധനയ്ക്കായി ബിനോയിയെ ജൂഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ എത്തിച്ച് രക്തസാമ്പിള്‍ ശേഖരിക്കാനാണ് പോലീസ് തീരുമാനിച്ചിരുന്നത്. ഡിഎൻഎ ടെസ്റ്റിന് തയാറാണെന്ന് ബിനോയി കോടിയേരി നേരത്തേ പോലീസിനെ അറിയിച്ചിരുന്നു.