ന്യൂഡൽഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയി കോടിയേരിക്കെതിരായ ബലാത്സംഗക്കേസിൽ പാർട്ടി ഇടപെടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. പാർട്ടിയുമായി ബന്ധമുള്ള വിഷയമല്ല ഇതെന്നും ആരോപണവിധേയൻ കേസിനെ സ്വയം നേരിടുമെന്നും കേന്ദ്ര നേതാക്കൾ അറിയിച്ചു.
അതേസമയം, യുവതിക്കെതിരേ ബിനോയി കഴിഞ്ഞമാസം പരാതി നൽകിയിരുന്നെന്ന് പോലീസ് വ്യക്തമാക്കി. യുവതിയുടെ ഭീഷണിക്കത്തും ബിനോയി പോലീസിന് കൈമാറിയിരുന്നു. കണ്ണൂർ ഐജിക്ക് കൈമാറിയ പരാതി എസ്പിക്ക് കൈമാറിയിരുന്നതായും പോലീസ് അറിയിച്ചു.
തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ പരാതിയില്‍ വിശദമായി അന്വേഷിക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല. ഇതിനിടെയാണ് യുവതിയുടെ പരാതി പുറത്തുവരുന്നത്.