തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയി കോടിയേരിക്കെതിരെ ഉയർന്നിരിക്കുന്ന ലൈംഗീക പീഡന പരാതി പാർട്ടിയെ പ്രതിസന്ധിയില്‍ ആക്കിയിട്ടില്ലെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ബിനോയി പ്രായപൂർത്തിയായ ആളാണ്. അയാൾ ചെയ്യുന്ന തെറ്റിന് അയാൾ തന്നെ അനുഭവിക്കണമെന്നും മന്ത്രി പറഞ്ഞു.
കമ്യൂണിസ്റ്റുകാരുടെ മക്കൾ ഇങ്ങനെ ആവാൻ പാടില്ല. ഇങ്ങനെ ആയാൽ എന്ത് ചെയ്യാൻ പറ്റുമെന്നും മേഴ്സിക്കുട്ടിയമ്മ ചോദിച്ചു.
മകനെ സംരക്ഷിക്കാൻ പാർട്ടിയോ താനോ തയാറാകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. കേസ് ബിനോയി തന്നെ നേരിടണം. മക്കൾ വിദേശത്ത് പോകുമ്പോൾ തനിക്ക് പിന്നാലെ പോകാൻ കഴിയുമോ എന്നും കോടിയേരി ചോദിച്ചിരുന്നു.