ഗുരുവായൂർ: ബിനോയ് കോടിയേരി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നുപുലർച്ചെ മൂന്നിനാണ് ദർശനത്തിന് എത്തിയത്. നിർമാല്യ ദർശനം നടത്തിയതിനുശേഷം വഴിപാട് ചീട്ടാക്കിയാണ് മടങ്ങിയത്. മധ്യകേരളത്തിലെ പ്രമുഖ വ്യവസായിയും കൂടെയുണ്ടായിരുന്നു. ദർശനത്തിനുശേഷം ഉടനെ മടങ്ങി. ബിഹാർ സ്വദേശിനിയായ യുവതിയുടെ പീഡനപരാതിയിൽ ഇന്നലെ രാവിലെ മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിൽ ബിനോയ് ചോദ്യംചെയ്യലിന് ഹാജരായിരുന്നു.
ബിനോയ് കോടിയേരി ഗുരുവായൂരപ്പനെ കണ്ടു തൊഴുതു; പ്രമുഖ വ്യവസായിയോടൊപ്പം നിർമാല്യ ദർശനവും വഴിപാടും നടത്തി മടക്കം
