കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ബിനോയി കോടിയേരിക്കെതിരേ കുരുക്ക് മുറുകുന്നു. കേസില്‍ ബിനോയിക്ക് പ്രതികൂലമായ വിവരങ്ങള്‍ ആണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്റെ പേര് ബിനോയി വിനോദിനി ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് പുതിയ വിവരം. 2014ൽ പുതുക്കിയ പാസ്പോർട്ടിന്റെ പകർപ്പിലെ വിവരങ്ങളാണ് പുറത്തുവന്നത്.നേരത്തേ, പരാതിക്കാരിയായ യുവതിയുടെ എട്ട് വയസുള്ള കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലും പാസ്പോര്‍ട്ടിലും പിതാവിന്റെ പേരായി ചേര്‍ത്തിരിക്കുന്നത് ബിനോയുടെ പേരാണ് എന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.