കണ്ണൂർ: ബലാത്സംഗക്കേസിൽ ഒളിവിലുള്ള ബിനോയി കോടിയേരിയെ കണ്ടെത്താൻ മുംബൈ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത് വൈകും. മുൻകൂർ ജാമ്യപേക്ഷയിൽ കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. അതേസമയം, ബിനോയി എവിടെ എന്നതിനെ കുറിച്ച് സൂചനകളില്ലെന്നാണ് മുംബൈ പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.
കണ്ണൂരുള്ള വീടുകളിലോ തിരുവനന്തപുരത്തോ ബിനോയിയെ കണ്ടെത്താൻ മുംബൈ പോലീസിന് ഇതുവരെ കഴിഞ്ഞില്ല. അതേസമയം, ബിനോയി കേരളം വിട്ടതായും സൂചനയുണ്ട്. ബിഹാർ സ്വദേശിനിയാണ് ബിനോയ്ക്കെതിരെ പരാതി നൽകിയിട്ടുള്ളത്. ബിനോയിയുമായുള്ള ബന്ധത്തിൽ എട്ട് വയസുള്ള ഒരു കുഞ്ഞും ഉണ്ടെന്നാണ് പരാതിയിൽ പറയുന്നത്.