മുംബൈ: ബിഹാർ സ്വദേശിനിയുടെ പീഡനപരാതിയിൽ മുംബൈ പോലീസ് ദിവസങ്ങളായി അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയി കോടിയേരിയെ ഒടുവില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രിയിൽ തിരുവനന്തപുരം വിമാനത്താവളത്തിലാണ് ബിനോയി പ്രത്യക്ഷപ്പെട്ടത്.
എയർഇന്ത്യ വിമാനത്തിൽ അഭിഭാഷകനൊപ്പം അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് മുംബൈക്ക് പോകുകയും ചെയ്തു. കഴിഞ്ഞദിവസം മുംബൈ ദിൻഡോഷി കോടതി ഉപാധികളോടെയാണ് ബിനോയിക്ക് ജാമ്യം അനുവദിച്ചത്. ഒരു മാസത്തേയ്ക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിരുന്നു.