ഐക്കാമെങ്കിൽ എമ്മിനാകാമെന്ന വാദം തെറ്റ്..! കൈയേറ്റങ്ങളെ ന്യായീകരിക്കരുതെന്ന് കമ്മ്യൂണിസ്റ്റ് നിലപാടല്ലെന്ന് ബിനോയ് വിശ്വം

കോഴിക്കോട്: സംസ്ഥാത്തെ കൈയേറ്റങ്ങളെ ന്യായീകരിക്കരുതെന്ന് സിപിഐ ദേശീയ നിർവാഹക സമിതിയംഗം ബിനോയ് വിശ്വം. പാപ്പാത്തിചോലയിലെ അനധികൃത ഭൂമി കൈയേറ്റങ്ങളെ ന്യായീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് നിലപാടല്ല.

സിപിഐക്കാർ കൈയേറിയിട്ടുണ്ടെന്ന വാദം ഉന്നയിച്ച് സിപിഎമ്മോ മറ്റുള്ളവരോ ഭൂമി കൈയേറുന്നത് ശരിയല്ലെന്നും അത്തരം പ്രവൃത്തികൾ കമ്മ്യൂണിസ്റ്റ് നിലപാടിനു ചേർന്നതാണോയെന്ന് പരിശോധിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Related posts