തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
തൃശൂർ നൽകിയത് വലിയ പാഠമാണ്. തെരഞ്ഞെടുപ്പ് തോൽവിയിൽ കമ്യൂണിസ്റ്റുകാർ സ്വയം വിമർശനം നടത്തുമെന്നും ബിനോയ് വിശ്വം.
ക്ഷേമപെൻഷൻ, സപ്ലൈകോ തുങ്ങിയ വിഷയങ്ങൾ തെരഞ്ഞെടുപ്പുഫലത്തെ ബാധിച്ചെന്നാണു വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
തോൽവി പരിശോധിക്കാൻ സിപിഎമ്മിനും സിപിഐക്കും സംയുക്ത സമിതി ഉണ്ടാവില്ല. സർക്കാർ തലത്തിൽ നേതൃമാറ്റം ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.