ജനങ്ങുടെ വിലയിരുത്തലുകൾക്ക് പ്രാധാന്യമുണ്ട്; പാ​ഠ​ങ്ങ​ള്‍ വി​ന​യ​ത്തോ​ടെ ഉ​ള്‍​ക്കൊ​ള്ളു​മെ​ന്ന്  ബി​നോ​യ് വി​ശ്വം 


തി​രു​വ​ന​ന്ത​പു​രം: ജ​ന​വി​ധി​യു​ടെ പാ​ഠ​ങ്ങ​ള്‍ വി​ന​യത്തോ​ടെ ഉ​ള്‍​ക്കൊ​ള്ളു​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ യ​ജ​മാ​ന​ന്മാ​ര്‍ ജ​ന​ങ്ങ​ളാ​ണ്. അ​വ​രു​ടെ വി​ല​യി​രു​ത്ത​ലു​ക​ള്‍​ക്ക് അ​തി​ന്‍റേ​താ​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് ഇ​ട​തു​പ​ക്ഷ​ത്തി​ന് അ​റി​യാം.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് പോ​രാ​യ്മ​ക​ള്‍ തി​രു​ത്തി മു​ന്നോ​ട്ടു പോ​കു​ക​യും ചെ​യ്യും. പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്ക് അ​ക്കൗ​ണ്ട് തു​റ​ക്കാ​ന്‍ ആ​യി എ​ന്നു​ള്ള​തും, ഫാ​സി​സ്റ്റ് രാ​ഷ്ട്രീ​യം കൈ​യാ​ളു​ന്ന ബി​ജെ​പി​യു​ടെ വോ​ട്ടു ശ​ത​മാ​നം ഗ​ണ്യ​മാ​യി വ​ര്‍​ധി​ച്ചു വെ​ന്ന​തും നി​സാ​ര​മാ​യി കാ​ണു​ന്നി​ല്ലെന്നും ബി​നോ​യ് വി​ശ്വം പറഞ്ഞു.

Related posts

Leave a Comment