കണ്ണൂർ: ഉന്നാവോയില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി ബിനീഷ് കോടിയേരി. ഉന്നാവോ പെൺകുട്ടിക്കു നീതി നൽകണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പ്രിയപ്പെട്ട പെൺകുട്ടി ഇനി നീ ഒറ്റക്കല്ല. ഈ മഹാരാജ്യം നിന്നോട് ഒപ്പമുണ്ടെന്നും ബിനീഷ് വ്യക്തമാക്കി. അതേസമയം, ബിനീഷിന്റെ ഈ പോസ്റ്റിൽ സഹോദരന് ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.