തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ എത്തിയ എൻഫോഴ്സ്മെന്റ് സംഘത്തിനു സാക്ഷികളുടെ സാന്നിധ്യമില്ലാത്തതു വിനയായി.
റെയ്ഡിനു ശേഷം മടങ്ങാനാവാതെ അവിടെ തുടർന്നതും മഹസറിൽ ഒപ്പു ലഭിക്കാഞ്ഞിട്ടാണെന്നു സൂചനയുണ്ട്. രേഖകളുമായി വീട്ടിലുള്ളവർ ഒപ്പുവച്ചില്ലെങ്കിൽ സ്വതന്ത്രസാക്ഷികളെക്കൊണ്ട് ഒപ്പിടീക്കാൻ ഇഡിക്കു കഴിയും.
എന്നാൽ, അങ്ങനെയുള്ള സ്വതന്ത്ര സാക്ഷികളുടെ അസാന്നിധ്യമാണ് ഇഡിയെ വെട്ടിലാക്കിയതെന്നു പറയുന്നു. അതിനാൽ ബിനീഷിന്റെ ഭാര്യയെയും ഭാര്യാമാതാവിനെയും നിർബന്ധിച്ചു ഒപ്പുവയ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.
ഒടുവിൽ സിആർപിഎഫ് ഉദ്യോഗ സ്ഥരെ ക്കൊണ്ട് ഒ പ്പിടീച്ചെന്നാണ് സൂചന.
ഇഡി സമ്മർദം ചെലുത്തി; തലപോയാലും ഒപ്പിടില്ല: ബിനീഷിന്റെ ഭാര്യമാതാവ്
തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം ചില രേഖകളില്‍ ഒപ്പിടാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ബിനീഷ് കോടിയേരിയുടെ കുടുംബം.
വീട്ടിൽ നിന്നും കണ്ടെടുത്ത രേഖകൾ കാണിച്ചില്ലെന്നും തലപോയാലും ഒരു രേഖയിലും ഒപ്പിടില്ലെന്നും കുഞ്ഞ് പേടിച്ചിരിക്കുകയാണെന്നും ഭാര്യമാതാവ് പറഞ്ഞു. ഒപ്പിടരുതെന്ന് ബന്ധുക്കളും ഇവരോട് ആവശ്യപ്പെട്ടു.
ബാലാവകാശകമ്മീഷന്റെ ഇടപെടീലിനെ തുടര്‍ന്ന് വീടിനു പുറത്തിറങ്ങിയ കുടുംബം ഗേറ്റിന് പുറത്ത് നില്‍ക്കുകയായിരുന്ന ബാലാവകാശ കമ്മീഷന് ചെയര്മാന് ബന്ധുക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരോട് സംസാരിച്ചിരുന്നു.
കുട്ടിയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയെന്നും അവകാശം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നും കമ്മീഷന് വ്യക്തമാക്കി.