വസ്ത്രത്തിനും ആഭരണങ്ങൾക്കും കാശ് വാരിയെറിഞ്ഞ് ജനങ്ങൾക്കിടിയിൽ ശ്രദ്ധിക്കപ്പെടുന്നവരാണ് നമ്മുടെ നടിമാർ. ബോളിവുഡിൽ നിന്നുമാണ് നടിമാർ വസ്ത്രം വാങ്ങി ഞെട്ടിക്കാറുള്ളത്. ഇത്തവണ നടി ബിപാഷ ബസുവാണ് തന്റെ വസ്ത്രത്തിന്റെ വിലകൊണ്ട് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. 54-ാമത് മിസ് ഇന്ത്യ മത്സരത്തിൽ വിധികർത്താക്കളുടെ കൂട്ടത്തിലായിരുന്നു നടി ബിപാഷയുണ്ടായിരുന്നത്.
അവിടെ പോയപ്പോഴായിരുന്നു വില കൂടിയ വസ്ത്രം ധരിച്ചത്. മത്സരത്തിൽ ബിപാഷ ധരിച്ചിരുന്ന ഒരു ഗൗണിന്റെ വില മൂന്നു ലക്ഷത്തിലധികമായിരുന്നു. പച്ച നിറത്തിലുള്ള ഒരു ഗൗണാണ് മോഹവില കൊടുത്ത് നടി വാങ്ങിയിരിക്കുന്നത്. ഗൗണിനൊപ്പം നടി അണിഞ്ഞ ആഭരണവും ഹെയർ സ്റ്റൈലും ഒന്നുകൂടി ബിപാഷയെ പരിപാടിയിൽ ആകർഷികമാക്കിയിരുന്നു.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും 30 പേരായിരുന്നു മത്സരത്തിൽ പങ്കെടുത്തിരുന്നത്. അതിൽ നിന്ന് ഇത്തവണത്തെ മിസ് ഇന്ത്യ കിരീടം ഹരിയാന സ്വദേശി മാനുഷി ചില്ലാറായിരുന്നു സ്വന്തമാക്കിയിരുന്നത്. മാനുഷി കഴിഞ്ഞാൽ പരിപാടിയിൽ തിളങ്ങി നിൽക്കാനുള്ള ഭാഗ്യം ബിപാഷയ്ക്കായിരുന്നെന്നാണ് പറയുന്നത്.