ശീതള പാനീയ ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിക്കാൻ തയാറല്ലെന്ന് നടി ബിപാഷ. താൻ ഉപയോഗിക്കാത്ത കാര്യങ്ങൾ പരസ്യം ചെയ്യാനില്ലെന്നാണ് ബിപാഷ പറയുന്നത്. വൻതുകയുടെ പ്രതിഫലമാണ് ബിപാഷ ഇത്തരത്തിൽ വേണ്ടെന്നുവച്ചത്.ഞാൻ ഇത്തരം ശീതളപാനീയങ്ങൾ ഉപയോഗിക്കാറില്ല.
അതുകൊണ്ടുതന്നെ ഇത് ഉപയോഗിക്കാൻ മറ്റുള്ളവരോട് പറയാൻ എനിക്ക് ആകില്ല. ഫിറ്റ്നസിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ചും യുവാക്കളെ ബോധവത്കരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്-ബിപാഷ പറഞ്ഞു.നേരത്തെ പി.ഗോപിചന്ദും വിരാട് കോഹ്ലിയും ഇങ്ങനെ ശീതളപാനീയത്തിന്റെ പരസ്യത്തിന്റെ മോഡലാകാനുള്ള അവസരം നിരസിച്ചിട്ടുണ്ട്.