വന്നു വന്ന് ഫാഷന്‍ ഒന്നും ഒരു അന്തവും കുന്തവും ഇല്ലാത്ത അവസ്ഥയാണ്. പഴയ കാലത്തെ സ്റ്റൈലൊക്കെ ഇന്ന് ഫാഷനാണെന്ന് പറഞ്ഞ് വിപണിയിൽ എത്തുന്നു. കീറിപ്പറിഞ്ഞ ജീൻസും പാന്റ്സും പുതിയ ഫാഷൻ… അതിന്റെ വിലയാണ് ഞെട്ടിയ്ക്കുന്നത്. കീറിയ ജീൻസ് കുറേക്കാലമായി ഫാഷനാണ്. എന്നാലിപ്പോൾ ആ കീറൽ കൂടിവന്ന് പുതിയൊരു ഫാഷനായി. ഹിപ്പിനു താഴോട്ട് തുണിയില്ല. ഈ ക്രൂരത ജീൻസിനോട് ചെയ്യരുത് എന്നാണ് ബോളിവുഡ് നായിക ബിപാഷ പറയുന്നത്.
ജാപ്പനീസ് ഡിസൈനർ ഡിസൈൻ ചെയ്ത ഈ ജീൻസ് ആമസോണ്‍ ഫാഷൻ വീക്കാണ് പരിചയപ്പെടുത്തിയത്. സമ്മർ സീസണിന്റെ ഭാഗമായി 20018-ൽ ഇത് ഇന്ത്യയിലും എത്തുമത്രെ. 425 ഡോളറാണ് ഇതിന്റെ വില. ഇൻസ്റ്റഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം. ഫാഷന്റെ പേരിൽ ഈ ക്രൂരത ജീൻസിനോട് ചെയ്യരുത്. ഞങ്ങൾ ജീൻസിനെ ഇഷ്ടപ്പെടുന്നു. ഇത് സങ്കടകരമാണ്.. നഗ്നമായ ജീൻസ് ഇഷ്ടമല്ല എന്ന് ബിപാഷ എഴുതി. ഫാഷന്റെ എല്ലാ തലങ്ങളും പരീക്ഷിക്കുന്ന നടിയാണ് ബിപാഷ ബസു. എത്ര തുണി കുറഞ്ഞ വേഷവും ധരിക്കാൻ മടിയില്ലാത്ത നടി.. ആ നടി ജീൻസിനെ ഇത്രയ്ക്ക് നഗ്നമാക്കിയതിനെക്കുറിച്ച് അഭിപ്രായം പറയുന്പോൾ തീർച്ചയായും ഇതൊരു വിഷയമാണെന്നു സിനിമാരംഗത്തുള്ളവർ തന്നെ പറഞ്ഞുകഴിഞ്ഞു.