സിനിമയില്‍ എത്തിയാല്‍ ചെയ്യാന്‍ പാടില്ലാത്തതായി ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു.ഇരുണ്ട നിറത്തിന്റെ പേരിലാണ് വിവേചനം നേരിട്ടിരുന്നത്. നിറത്തെക്കുറിച്ച് എനിക്ക് ധാരാളം നിര്‍ദേശങ്ങളും ഉപദേശങ്ങളും ലഭിച്ചിരുന്നു.
എനിക്ക് സൂര്യപ്രകാശം കൊള്ളുന്നത് ഇഷ്ടമായിരുന്നുവെങ്കിലും വെയിലുള്ളപ്പോള്‍ കുട കൊണ്ടുനടക്കണമെന്ന് പറയുമായിരുന്നു. അല്ലെങ്കില്‍ കറുക്കുകയോ കരിവാളിക്കുകയോ ചെയ്യുമെന്നായിരുന്നു ഉപദേശം.
ഒരു പൊതു ചടങ്ങില്‍ ബാക്ക്ലെസ് വസ്ത്രം ധരിച്ചെത്തിയത് ചെലരെ ചൊടിപ്പിച്ചു. നടിമാര്‍ ഇത്തരം വേഷങ്ങള്‍ സിനിമയില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും യഥാര്‍ഥ ജീവിതത്തില്‍ ശരീരഭാഗങ്ങള്‍ വെളിവാകുന്ന വസ്ത്രം ധരിക്കരുതെന്നുമായിരുന്നു നിര്‍ദേശം
. ഇതിനേക്കാള്‍ വിലയ ഇരട്ടത്താപ്പുണ്ടോ? കാമുകനെക്കുറിച്ച് സംസാരിക്കാനും സിനിമയില്‍ നിയന്ത്രണമുണ്ട്. നടിമാര്‍ കാമുകന്മാര് ഉണ്ടെന്ന് പറഞ്ഞാല്‍ സിനിമയെ ബാധിക്കുമത്രേ
. എന്നാല്‍ എനിക്ക് കാമുകന് ഉണ്ടെന്ന് പറയുന്നതില്‍ നാണക്കേടൊന്നും തോന്നുന്നില്ല. -ബിപാഷ ബസു