തനിക്കെതിരേ ബോഡി ഷെയ്മിംഗ് നടത്തിയവര്‍ക്കുള്ള മറുപടിയുമായി ബോളിവുഡ് താരസുന്ദരി ബിപാഷ ബസു. പ്രമുഖ ബ്രാൻഡിന്റെ ഫാഷൻ വീക്കില്‍ അതിഥിയായി എത്തിയിരിക്കുകയാണ് താരം.
ഫാഷൻ വീക്കില്‍ കിടിലൻ റാംപ് വാക്കിന്റെ വീഡിയോ താരം തന്നെയാണ് പിന്നീടു പങ്കുവച്ചത്. ജീവിതത്തിന്റെ ഏതൊരു ഘട്ടത്തിലും നിങ്ങള്‍ നിങ്ങളെ ഇഷ്ടപ്പെടുക, നിങ്ങള്‍ – നിങ്ങളുടെ ആത്മവിശ്വാസമാണ് അണിയേണ്ടത്’ എന്ന ശക്തമായ അടിക്കുറിപ്പോടെയാണ് ബിപാഷ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
തനിക്കെതിരേ വന്ന ബോഡി ഷെയിമിംഗ് പ്രചാരണങ്ങള്‍ക്കെല്ലാം മറുപടി എന്ന നിലയിലാണ് ബിപാഷയുടെ റാംപിലെ പെര്‍ഫോമൻസ് എന്നാണ് ഇവരുടെ ആരാധകര്‍ പറയുന്നത്.
നടനും മോഡലുമായ കരണ്‍ സിംഗ് ഗ്രോവറാണ് ബിപാഷയുടെ ജീവിതപങ്കാളി. കരണിന്റെ അടക്കം നിരവധി പോസിറ്റീവ് കമന്റുകള്‍ ബിപാഷയുടെ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
ഗർഭകാലത്തും പ്രസവാനന്തരവും ബിപാഷയ്ക്ക് വണ്ണം കൂടിയെന്നും ഗ്ലാമര്‍ താരമായി വിലസിയിരുന്ന ഒരു താരത്തിന് എങ്ങനെ ഈ ഗതി വന്നു എന്നെല്ലാമുള്ള തരത്തില്‍ വ്യാപകമായ ബോഡി ഷെയിമിംഗും ബിപാഷ സോഷ്യല്‍ മീഡിയയിലൂടെ നേരിട്ടിരുന്നു.