കോവിഡ് കാലത്ത് മേക്കപ്പില്ലാത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്ന തിരക്കിലാണ് ചലച്ചിത്ര താരങ്ങൾ. ബോളിവുഡ് താരം ബിപാഷ ബസുവിന്റെ മേക്കപ്പില്ലാത്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
ബ്രൗൺ ഗേൾ എന്ന അടിക്കുറിപ്പോടെയാണ് ബിപാഷ തന്റെ മേക്കപ്പില്ലാത്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. നിങ്ങളെ സ്നേഹിക്കൂ എന്നും താരം കുറിച്ചിട്ടുണ്ട്.
ബോളിവുഡ് ലോകത്തെ ഗ്ലാമര്‍ നടിയും മോഡലുമാണ് ബിപാഷ ബസു. 1996 മുതല്‍ മോഡലിംഗിലേക്കെത്തിയ ബിപാഷ 2001ൽ “അജ്നബീ’ എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തി.
ബോളിവുഡിന് പുറമെ തമിഴ്, തെലുങ്ക്, ബംഗാളി, ഇംഗ്ലീഷ് ചിത്രങ്ങളിൽ ബിപാഷ അഭിനയിച്ചിട്ടുണ്ട്. 41 കാരിയായ ബിപാഷ ഇതിനകം അമ്പതിലേറെ സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞിട്ടുണ്ട്.
ജിസം, ബർസാത്ത്, നോ എൻട്രി, ഓംകാര, റേസ്, ബച്ച്നേ എ ഹസീന തുടങ്ങി നിരവധി സിനിമകളിലെ ഗ്ലാമർ വേഷങ്ങളിലൂടെ ബോളിവുഡിലെ സെക്സ് സിംബലായി മാറി ബിപാഷ. 2002ൽ വിക്രം ഭട്ട് സംവിധാനം ചെയ്ത രാസ് എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് ഏറെ ശ്രദ്ധ നേടിയത്.
ഏഷ്യയിലെ ഏറ്റവും സെക്സിയായ സ്ത്രീയായി ഒരു കാലത്ത് മാധ്യമങ്ങള്‍ വാഴ്ത്തിയിരുന്ന നടിയാണ് ബിപാഷ. “എലോൺ’ എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ച കരൺ സിങ് ഗ്രോവറുമായി 2016ൽ ബിപാഷ വിവാഹിതയായി. വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ബിപാഷ.