റോം: റോമിലെ ഫിയുമിസിനോ വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ഹൈനാൻ എയർലൈൻസ് വിമാനത്തിന് പക്ഷി ഇടിച്ചതിനെത്തുടർന്നു തീപിടിച്ചു. 265 പേരുമായി ചൈനയിലെ ഷെൻഷെനിലേക്കു പോവുകയായിരുന്നു ഡ്രീംലൈനർ 787-9 വിമാനം. പക്ഷി ഇടിച്ചതിനെത്തുടർന്ന് എഞ്ചിൻ തകരാറിലായി തീപിടിക്കുകയായിരുന്നു.
ഇന്ധനം കടലിൽ ഒഴുക്കിയശേഷം വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. വിമാനത്തിലെ 249 യാത്രക്കാർക്കും 16 ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു. നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്താൻ സമഗ്രമായ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു.