ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ കൊറല്ല ഇനത്തിൽപ്പെട്ട നൂറുകണക്കിന് പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തി. ന്യൂകാസിൽ, കാരിംഗ്ടൺ, ഹാമിൽട്ടൺ പ്രദേശങ്ങളിലെ പക്ഷികളാണ് കൂടുതലായും ഈ അവസ്ഥയിൽ ആയിരിക്കുന്നത്.
പക്ഷി വിഷബാധയേറ്റതാകാം മരണ കാരണമെന്ന് സംശയം. ഒരേ സമയം മരചില്ലയിൽ നിന്ന് ഡസൻ കണക്കിന് പക്ഷികളാണ് ചത്ത് താഴേക്ക് പതിച്ചത്. സംഭവത്തില്‍ ന്യൂ സൗത്ത് വെയിൽസ് പരിസ്ഥിതി സംരക്ഷണ അഥോറിറ്റി അന്വേഷണം ആരംഭിച്ചു.
താഴെ വീണ പക്ഷികളിൽ ഭൂരിഭാഗവും പക്ഷാഘാതം സംഭവിച്ച അവസ്ഥയിലും പറക്കാൻ കഴിയാത്ത സ്ഥിതിയിലുമായിരുന്നു. അതീവ ദുഃഖകരം എന്നല്ലാതെ മറ്റൊന്നും പറയാനില്ലന്നാണ് പരിസ്ഥിതി സംരക്ഷണ അഥോറിറ്റിയുടെ റെഗുലേറ്ററി ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജേസൺ പറഞ്ഞു.