മനുഷ്യരുടെ കടന്നുകയറ്റവും ചൂഷണവും നിമിത്തം എട്ടിനം പക്ഷികൾക്ക് വംശനാശം നേരിട്ടുവെന്ന് സ്ഥിരീകരിച്ചു. 21-ാം നൂറ്റാണ്ടിൽ വംശനാശം സംഭവിച്ചെന്ന് ആദ്യമായി സ്ഥിരീകരിക്കുന്ന പക്ഷികളാണിവ. സ്പിക്സ് മക്കാവ്, അലാഗോസ് ഫോളിഗെ ഗ്ലീനർ, ക്രിപ്റ്റിക് ട്രീഹണ്ടർ, പെർണാംബുകോ പിഗ്മി ഒൗൾ, ബ്ലാക്ക് ഫേസ്ഡ് ഹണിക്രീപ്പർ, ഗ്ലൗകസ് മക്കാവ് തുടങ്ങിയ ഇനം പക്ഷികൾക്കാണ് വംശനാശം സംഭവിച്ചത്.
എട്ടിനത്തിൽ അഞ്ചെണ്ണം വടക്കേ അമേരിക്കയിൽ കാണപ്പെടുന്നവയായിരുന്നു. വനനശീകരണമാണ് ഇവയുടെ വംശനാശത്തിനു കാരണമായത്. ബേർഡ് ലൈഫ് ഇന്റർനാഷണൽ നടത്തിയ പഠനത്തിലാണ് ഇവയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ നേച്ചറിന്റെ (ഐയുസിഎൻ) റെഡ് ലിസ്റ്റിൽ അതീവ അപകടാവസ്ഥയിൽ ഉൾപ്പെടുത്തിയിരുന്ന 51 ഇനം പക്ഷികളെ നിരീക്ഷിച്ചതിനുശേഷമാണ് എട്ടിനത്തിന് വംശനാശം സംഭവിച്ചതായി സ്ഥിരീകരിച്ചത്.
സ്പിക്സ് മക്കാവ്
തത്തയിനം – 2000നുശേഷം വനങ്ങളിൽ കണ്ടിട്ടില്ല. വളരെ കുറച്ചെണ്ണം യൂറോപ്പിൽ നിയന്ത്രിത സാഹചര്യത്തിലുണ്ട്.
അലാഗോസ് ഫോളിഗെ ഗ്ലീനർ
ചെറിയ പക്ഷി – 2011നുശേഷം കണ്ടിട്ടില്ല.
ക്രിപ്റ്റിക് ട്രീഹണ്ടർ
2007നുശേഷം കണ്ടിട്ടില്ല.
പെർണാംബുകോ പിഗ്മി ഒൗൾ
ചെറിയ ഇനം മൂങ്ങ- 2002നുശേഷം കണ്ടിട്ടില്ല.
ബ്ലാക്ക് ഫേസ്ഡ് ഹണിക്രീപ്പർ
ചെറിയ ഇനം പക്ഷി – 2004നുശേഷം കണ്ടിട്ടില്ല.
ഗ്ലൗകസ് മക്കാവ്