മലപ്പുറം: വേനൽ ചൂടിൽ ദാഹിച്ചു വലയുന്ന പറവകൾക്ക് കുടിനീരുമായി കൊണ്ടോട്ടി കാരുണ്യ കൂട്ടായ്മ പ്രവർത്തകർ രംഗത്തെത്തി. മലപ്പുറം കളക്ടറേറ്റ് വളപ്പിലെ മരങ്ങളിൽ പക്ഷികൾക്കായി കുടിനീർ പാത്രങ്ങൾ സ്ഥാപിച്ചാണ് ഇവർ സേവനത്തിന്റെ വേറിട്ട മുഖമായത്.
കാരുണ്യ കൂട്ടായ്മയുടെ പ്രവർത്തകരായ ചുക്കാൻ ചെറിയ ബിച്ചു, ചുണ്ടക്കാടൻ മുഹമ്മദ് മഹ്സൂം എന്നിവർ ചേർന്നാണ് കളക്ടറേറ്റിൽ ഈ പദ്ധതിക്ക് തുടക്കമിട്ടത്. മരങ്ങളിൽ തൂക്കിയ പാത്രങ്ങളിൽ വെള്ളം നിറച്ച് കളക്ടർ അമിത് മീണ ഉദ്ഘാടനം നിർവഹിച്ചു. എഡിഎംഎ പി.സയ്യിദലി പങ്കെടുത്തു.