മ​നു​ഷ്യ​ന്‍റെ ക്രൂ​ര​ത​യി​ൽ പ​ക്ഷി​ക്കു ദാ​രു​ണാ​ന്ത്യം; മരത്തിന് മുകളിൽ പ്ലാസ്റ്റിക് നൂലിൽ കുടങ്ങി തൂങ്ങിയാടിയത് മണിക്കൂറുകളോളം


കു​മ​ര​കം: മ​നു​ഷ്യ​ന്‍റെ ക്രൂ​ര​ത​യ്ക്കി​ര​യാ​യി പ​ക്ഷി​ക്കു ദാ​രു​ണാ​ന്ത്യം. തൊ​ണ്ട​യി​ൽ കു​രു​ങ്ങി​യ ചൂ​ണ്ട​യു​മാ​യി മ​ര​ച്ചി​ല്ല​യി​ലെ പ്ലാ​സ്റ്റി​ക് നൂ​ലി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം തൂ​ങ്ങി​ക്കി​ടു​ന്ന മു​ണ്ടി ഇ​ന്ന​ലെ രാ​ത്രി​ച​ത്തു.

കു​മ​ര​കം ഗ​വ. ആ​ശു​പ​ത്രി റോ​ഡി​ൽ മ​ന​യ​ത്ത് പാ​ല​ത്തി​നു സ​മീ​പ​ത്തെ വ​ലി​യ ത​ണ​ൽ​മ​ര​ത്തി​ന്‍റെ മു​ക​ളി​ലാ​ണ് മു​ണ്ടി പ്ലാ​സ്റ്റി​ക് നൂ​ലി​ൽ തൂ​ങ്ങി​കി​ട​ന്ന​ത്.

മു​ണ്ടി​യു​ടെ നി​സ​ഹാ​യ​വ​സ്ഥ ക​ണ്ടു സ​മീ​പ​വാ​സി​ക​ൾ എ​ത്തി​യെ​ങ്കി​ലും വ​ള​രെ ഉ​യ​ര​ത്തി​ൽ തൂ​ങ്ങി​ക്കി​ട​ന്ന​തി​നാ​ൽ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചി​ല്ല.

വ​യ​ലി​ൽ എ​ത്തു​ന്ന വെ​ളി​ര്, മു​ണ്ടി തു​ട​ങ്ങി​യ പ​ക്ഷി​ക​ളെ ചൂ​ണ്ട​യി​ൽ മീ​ൻ തീ​റ്റ​യാ​യി​ട്ട് കു​മ​ര​കം മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി പി​ടി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment