പെരുമ്പാവൂർ: ഇതര സംസഥാന സ്വദേശിയെ ബലാത്സംഗം ചെയ്ത കേസിൽ നാലുപേരെ പെരുമ്പാവൂർ പോലീസ് പിടികൂടി.
പശ്ചിമ ബംഗാൾ സ്വദേശികളായ സലിം മണ്ഡൽ (30), മുകളിൻ അൻസാരി (28), മോനി എന്നുവിളിക്കുന്ന മുനീറുൽ (20), ഷാക്കിബുൾ മണ്ഡൽ (23) എന്നിവരാണ് അറസ്റ്റിലായത്.
ബിരിയാണി ഉണ്ടാക്കാൻ എന്ന വ്യാജേന വിളിച്ചുവരുത്തിയ സ്ത്രീയെ ആണ് പീഡനത്തിന് ഇരയാക്കിയത്.
കഴിഞ്ഞ 30ന് വൈകിട്ടാണ് സംഭവം. വെങ്ങോല എൺപതാം കോളനിയിലുള്ള മുകലെൻ അൻസാരിയുടെ വീട്ടിലേക്കു ബിരിയാണി ഉണ്ടാക്കാൻ എന്ന വ്യാജേന വിളിച്ചു വരുത്തിയതിനു ശേഷം പ്രതികൾ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
സംഭവത്തിനുശേഷം സംസ്ഥാനം വിട്ടുപോകാനുള്ള പ്രതികളുടെ ശ്രമത്തിനിടെ പോലീസ് സഹസികമായി പ്രതികളെ പിടികൂടി.
പെരുമ്പാവൂർ ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തിൽ സിഐ രാഹുൽ രവീന്ദ്രനും സംഘവുമാണ് പ്രതികളെ രണ്ടു ദിവസത്തെ തുടർച്ചയായ അന്വേഷണത്തിൽ നിന്ന് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാകി റിമാൻഡ് ചെയ്തു.