ഇക്കൊല്ലം ഇ​ന്ത്യ​ ഓർഡർ ചെയ്തത് ആവിപറക്കുന്ന ബി​രി​യാ​ണി..! മ​സാ​ല ദോ​ശ, ബ​ട്ട​ർ നാ​ൻ, ത​ന്തൂ​രി റൊ​ട്ടി, പ​നീ​ർ ബ​ട്ട​ർ മ​സാ​ല എ​ന്നി​വ​യാ​ണ് പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​രി​ക്കു​ന്ന മ​റ്റ് നാ​ല് വി​ഭ​വ​ങ്ങ​ൾ

ഇ​ന്ത്യ​യി​ലെ ന​ഗ​ര​വാ​സി​ക​ൾ ഈ ​വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​പ്പെ​ട്ട ഭ​ക്ഷ​ണം ബി​രി​യാ​ണി. ആ​വ​ശ്യം അ​നു​സ​രി​ച്ച് ഭ​ക്ഷ​ണം റസ്റ്റന്‍റു​ക​ളി​ൽ നി​ന്നും കൃ​ത്യ​സ​മ​യ​ത്ത് അ​ളു​ക​ൾ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കു​വാ​നാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​നാ​യ സ്വി​ഗ്ഗി​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ചാ​ണ് ഈ ​വ​ർ​ഷം ഇ​ന്ത്യ​ൻ ജ​ന​ത ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​പ്പെ​ട്ട അ​ഞ്ചു ഭ​ക്ഷ​ണ​ങ്ങ​ളി​ൽ ബി​രി​യാ​ണി മു​ൻ​പ​ന്തി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

മ​സാ​ല ദോ​ശ, ബ​ട്ട​ർ നാ​ൻ, ത​ന്തൂ​രി റൊ​ട്ടി, പ​നീ​ർ ബ​ട്ട​ർ മ​സാ​ല എ​ന്നി​വ​യാ​ണ് പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​രി​ക്കു​ന്ന മ​റ്റ് നാ​ല് വി​ഭ​വ​ങ്ങ​ൾ. ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഏ​ഴു ന​ഗ​ര​ങ്ങ​ളാ​യ മും​ബൈ, ന്യൂഡൽ​ഹി, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂരു, പൂ​ന, ചെ​ന്നൈ, കോ​ൽ​ക്ക​ത്ത എ​ന്നീ ന​ഗ​ര​ങ്ങ​ളെ ഉൾപ്പെടുത്തിയാണ് ക​ണ​ക്കെ​ടു​പ്പ് നടത്തി​യ​ത്. പി​ന്നാ​ലെ ബ​ർ​ഗ​ർ, ചി​ക്ക​ൻ, കേ​ക്ക്, മോ​മോ​സ് എ​ന്നീ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളും പ​ട്ടി​ക​യി​ൽ സ്ഥാ​നം പി​ടിച്ചി​ട്ടു​ണ്ട്.

ഭ​ക്ഷ​ണം ഓ​ണ്‍​ലൈ​നി​ൽ ബു​ക്ക് ചെ​യ്ത് ക​ഴി​ക്കു​ന്ന സം​സ്കാ​രം ഇ​ന്ത്യ​ൻ ജ​ന​ത​യി​ൽ വ​ർ​ധി​ക്കു​ന്നു​ണ്ടെ​ന്നും ഈ ​ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. കാ​ര​ണം ഈ ​വ​ർ​ഷം ഒ​രാ​ൾ ഓ​ണ്‍​ലൈ​നാ​യി ഭ​ക്ഷ​ണം ഓ​ർഡ​ർ ചെ​യ്ത​ത് 1,415 തവണയാണ്. മ​സാ​ല ദോ​ശ, ഇ​ഡലി, വ​ട എ​ന്നി​വ പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​നും ഉ​ച്ച​യ്ക്കും രാ​ത്രി​ക്കു​മാ​യി ചി​ക്ക​ൻ ബി​രി​യാ​ണി, മ​ട്ട​ണ്‍ ബി​രി​യാ​ണി, വെ​ജി​റ്റ​ബി​ൾ ബി​രി​യാ​ണി പ​നീ​ർ ബ​ട്ട​ർ​മ​സാ​ല, മ​സാ​ല ദോ​ശ,ദാ​ൽ മ​ക്കാ​നി, ചി​ക്ക​ൻ ഫ്രൈ​ഡ് റൈ​സ് എ​ന്നി​വ​യു​മാ​ണ് തെ​ര​ഞ്ഞൈ​ടു​ത്തി​രി​ക്കു​ന്ന​ത്.

കാ​പ്പി സ​മ​യ​ത്ത് ആ​ളു​ക​ളു​ടെ ഇ​ഷ്ട വി​ഭ​വ​ങ്ങ​ൾ പാ​വ് ബ​ജി, ഫ്രഞ്ച് ഫ്രൈ​സ്, സ​മോ​സ, ചി​ക്ക​ൻ റോ​ൾ, ചി​ക്ക​ൻ ബ​ർ​ഗ​ർ, ഭേ​ൽ പൂ​രി എ​ന്നി​വ​യാ​ണ്.

Related posts