പയ്യന്നൂര്‍:ഹോട്ടലില്‍നിന്ന് വാങ്ങിയ ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തിയത് ചോദ്യം ചെയ്ത യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസ്. പെരുമ്പയിലെ ഇസ്മായില്‍, സാബിര്‍, സാഹിദ്, മുനീര്‍, കാര്‍ ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
ഇന്നലെ പുലര്‍ച്ചെ ഒന്നിനാണ് പെരുമ്പയിലെ ഒരു ഹോട്ടലില്‍ ആണ് പരാതിക്കാസ്പദമായ സംഭവം. മാവിച്ചേരിയിലെ സി.നിഷാദി(32)നാണ് സുഹൃത്ത് നിധിനുമൊത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ ചിക്കണ്‍ ബിരിയാണിയില്‍നിന്നും പുഴുവിനെ കിട്ടിയത്.
ഇത് ഹോട്ടല്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പെടുത്തിയതോടെ ഭക്ഷണം കഴിക്കാനെത്തിയ ഇവരും ഹോട്ടല്‍ ഉടമയും ജീവനക്കാരുമായി വാക്കേറ്റമായി.വിവരമറിഞ്ഞ് നിഷാദിന്റെ സുഹൃത്ത് ശിവപ്രസാദുമെത്തി.ഹോട്ടലില്‍ നിന്നും പുറത്തിറങ്ങിയ നിഷാദിനേയും സുഹൃത്തുക്കളേയും കാറിലെത്തിയ സംഘം മര്‍ദ്ദിച്ചുവെന്നാണ്
പരാതി.പരിക്കേറ്റ യുവാക്കള്‍ പയ്യന്നൂര്‍ താലുക്ക് ആശൂപത്രിയില്‍ ചികിത്സ തേടി.അക്രമി സംഘത്തിന്റെ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു. നിരീക്ഷണ കാമറ ദൃശ്യങ്ങളില്‍നിന്നും അക്രമത്തിന്റെ ദൃശ്യങ്ങള്‍ കണ്ടുകിട്ടി.