ഇന്ത്യയുടെ തനതു ഭക്ഷണവിഭവങ്ങൾ തപാൽ സ്റ്റാന്പിൽ ഉൾപ്പെടുത്താൻ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചു. മഹാന്മാരുടെ ചിത്രങ്ങളുടെ സ്ഥാനത്ത് ഹൈദരാബാദ് ബിരിയാണിയുടെയും തിരുപ്പതി ലഡുവിന്റെയും ഇഡ്ഡലിയുടെയും ദോശയുടെയുമൊക്കെ ചിത്രങ്ങളുള്ള സ്റ്റാന്പുകൾ ഇനി പോസ്റ്റ് ഓഫീസുകളിൽനിന്നു ലഭിക്കും.
24 ഇന്ത്യൻ വിഭവങ്ങളുടെ ചിത്രം സ്റ്റാന്പിൽ ഉൾപ്പെടുത്താനാണ് തപാൽ വകുപ്പിന്റെ തീരുമാനം. ഇതിൽ ഹൈദരാബാദിൽനിന്നുള്ള വിഭവങ്ങൾക്കാണ് കൂടുതൽ പ്രാതിനിധ്യം.