ഹരിപ്പാട്: എ ഐ വൈ എഫ് ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭരിക്കുന്നതിന് വേണ്ടി എ ഐ വൈ എഫ് ഹരിപ്പാട് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൽ ലഭിച്ച (61150) രൂപ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന് കൈമാറി.
മണ്ഡലം പ്രസിഡന്റ് സുഭാഷ് പിള്ളക്കടവ് സെക്രട്ടറി അനന്ദു ബാബു, വി.എം പ്രമോദ്, ജി.സിനു, ശ്രദ്ധ രതീഷ് , സാജൻ പി കോശി, കൃഷ്ണകുമാർ, സി പി ഐ ജില്ലാ കൗണ്‍സിൽ അംഗം ഡി.അനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം യു.ദിലിപ്, ഒ.എ ഗഫൂർ, ഗോപി ആലപ്പാട്, ജോമോൻ കുളഞ്ഞി കൊന്പി്ൽ തുടങ്ങിയവർ പങ്കെടുത്തു.
ചിക്കൻ ബിരിയാണി കഴിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സഹായിക്കണമെന്ന അഭ്യർഥനയ്ക്ക് സോഷ്യൽ മീഡീയയിലൂടെ എ ഐ വൈ എഫ് നൽകിയ പ്രചാരണത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. നൂറ് രൂപ നിരക്കിലാണ് വിൽപ്പന നടത്തിയത്.