ഇഷ്ടഭക്ഷണമെന്നത് ഒരു വികാരമാണ്. ആഗ്രഹിച്ച് ഓർഡർ ചെയ്ത ഭക്ഷണം പ്രതീക്ഷിച്ചതുപോലെ ലഭിച്ചില്ലെങ്കിൽ പ്രതികരണം എങ്ങനെയാവും?
എന്നാൽ ഭക്ഷണം മോശമായതിന് മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് രു യുവാവ്.
സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത് ബിരിയാണി പ്രതിക്ഷിച്ച അത്ര നന്നായില്ല. എക്സ്ട്രാ മസാലയും ലെഗ് പീസും ആവശ്യപ്പെട്ടെങ്കിലും ലഭിച്ചത് കുറവ് മസാലയും ചെസ്റ്റ് പീസുമാണ്.
ഇങ്ങനെയാണോ ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നതെന്ന് ചോദിച്ചായിരുന്നു സൊമാറ്റോയെയും മന്ത്രി കെടി ആറിനേയും ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റ്.
തെലങ്കാന ഗ്രാമനഗര വികസന കാര്യമന്ത്രി കെടി രാമ റാവുവിനെയാണ് തൊടാകുറി രഘുപതി എന്ന യുസർ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്.
ട്വീറ്റ് വൈറലായതോടെ സംഭവം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. താനെന്താണ് ഇക്കാര്യത്തില്‍ ചെയ്യേണ്ടതെന്നും എന്നെ എന്തിനാണ് ഇതില്‍ ടാഗ് ചെയ്തിരിക്കുന്നതെന്നും ചോദിച്ചായിരുന്നു മന്ത്രിയുടെ മറുപടി ട്വീറ്റ്.
കോവിഡ് വ്യാപനം തടയാനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ശ്രമിക്കുന്നതിനിടെ ഇത്തരമൊരു ആവശ്യവുമായി വന്ന യുവാവിന് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് നേരിട്ടത്. സംഭവം വൈറലായതോടെ യുവാവ് ട്വീറ്റ് ഡിലീറ്റ് ചെയ്തു.