ടൈഫോയ്ഡ് ബാധിച്ചു ചികിത്സയ്ക്കിടെ ആശുപത്രിയിൽനിന്നു ചാടിപ്പോയ മേരി മല്ലൻ നേരേ നഗരത്തിലെത്തി.
പിന്നെയും അവർ പാചകക്കാരിയായി തന്റെ ജോലി തുടർന്നു. ഇതോടെ ഇവരിൽനിന്നു ധാരാളം പേർക്ക് അസുഖം ബാധിച്ചു.
ആളുകൾ കൂട്ടത്തോടെ രോഗബാധിതരായ സ്ഥലത്തെല്ലാം ആരോഗ്യപ്രവർത്തകർ അന്വേഷണം നടത്തിയപ്പോൾ അവിടെയെല്ലാം മേരിയുടെ സാന്നിധ്യം കണ്ടെത്തി.
നിങ്ങളാണ് രോഗം പരത്തുന്നതെന്നു മേരിയെ അധികൃതർ പറഞ്ഞുവിശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ സമ്മതിക്കാൻ കൂട്ടാക്കിയില്ല.
തനിക്കു രോഗം ഇല്ലെന്നായിരുന്നു അവരുടെ വാദം. അവസാനം ഒരു പൊതുശല്യമായി മാറുന്നുവെന്നു കണ്ടതോടെ മേരിയെ ബലംപ്രയോഗത്തിലൂടെ ദ്വീപിലെ ആശുപത്രിയിൽ എത്തിക്കേണ്ടതായി വന്നു.
തുടർന്ന് വളരെ പ്രയാസപ്പെട്ട് ഇവരെ വീണ്ടും ദ്വീപിലെ ആശുപത്രിയിൽ എത്തിച്ചു.
ബ്രദർ ദ്വീപിൽ
1938ൽ മരിക്കുന്നതുവരെ മേരി നോർത്ത് ബ്രദർ ദ്വീപിൽ താമസിച്ചുവെന്നത് മറ്റൊരു രസകരം.
ടൈഫോയ്ഡ് രോഗത്തിനു ശേഷം വന്ന വസൂരി, ക്ഷയരോഗം തുടങ്ങിയ രോഗങ്ങളൊക്കെ വരുന്നവരെയും റിവർ സൈഡ് ആശുപത്രിയിൽ അഡ്മിറ്റാക്കിയിരുന്നു.
പിന്നീട് ഇത്തരം രോഗങ്ങൾക്കു ഫലപ്രദമായ ചികിത്സയും വാക്സിനുമൊക്കെ വന്നതോടെ ഈ ആശുപത്രിയുടെ പ്രസക്തി നഷ്ടമായി.
ഇന്ന്, റിവർസൈഡ് ആശുപത്രിയുടെ അവശിഷ്ടങ്ങൾ നോർത്ത് ബ്രദർ ദ്വീപിൽ അവശേഷിക്കുന്നു. ആശുപത്രി ഒരു കാലത്ത് ഒച്ചയും ബഹളവുമൊക്കെ ആയി സജീവമായിരുന്നെങ്കിലും ഇപ്പോൾ ഭയങ്കര വിജനമാണ്.
ആളുകളാരും ഈ പ്രദേശത്തു തിരിഞ്ഞനോക്കാതെ വന്നതോടെ ഇതൊരു പ്രേതാലയംപോലെ കണക്കെ പടർന്നു പന്തലിച്ച കാടുമൂടി കിടക്കുന്നു.
രൂപം മാറി, ഭാവം മാറി
നോർത്ത് ബ്രദർ ദ്വീപ് 150 വർഷത്തോളം മനുഷ്യർ കൈവശപ്പെടുത്തിയെന്നാണ് കണക്ക്.
ദ്വീപിൽ 1881 മുതൽ 1943 വരെ റിവർസൈഡ് ആശുപത്രി ആയിരുന്നു ദ്വീപിൽ ഉണ്ടായിരുന്നതെങ്കിൽ 1946 മുതൽ 1951 വരെയുള്ള കാലഘട്ടത്തിൽ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത യുഎസ് ഭടന്മാരുടെ ഭവനമായും ദ്വീപ് മാറി.
പിന്നീട് 1952മുതൽ 1964 വരെ മയക്കുമരുന്നിന് അടിമകളായ ആളുകളെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രമായി അത്.
ന്യൂയോർക്ക് സിറ്റിയിൽ തന്നെ സ്ഥിതി ചെയ്യുന്ന ജനവാസമില്ലാത്തതും തീരദേശ പക്ഷികൾക്ക് ആവശ്യമായ വിശാലമായ ചതുപ്പുകളുടെയും സമുച്ചയമാണ് ഇവിടം.
വിവിധ പക്ഷികൾക്കു കൂടുണ്ടാക്കാനും അവകളുടെ കുഞ്ഞുങ്ങളെ വളർത്താനും ദ്വീപിൽ അനുകൂല സാഹചര്യമാണുള്ളത്.
കാടുപിടിച്ച് ഉപേക്ഷിക്കപ്പെട്ട നിലയിൽ ദ്വീപിലെ കെട്ടിടങ്ങളും ദ്വീപും നിലനിൽക്കുന്പോൾ ന്യൂയോർക്ക് നഗരത്തിന്റെ ഭൂതകാല ചിത്രത്തിന്റെ നേർക്കാഴ്ച കൂടിയാണിത്.
(തുടരും)
തയാറാക്കിയത്
നിയാസ് മുസ്തഫ