കേക്ക് കഴിച്ചവരൊക്കെ കേൾക്കാൻ; നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കേ ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച യു​വാ​വി​ന് കോ​വി​ഡ്; ഇരട്ടി ആശങ്കയിൽ

ഇ​രി​ട്ടി: നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​രി​ട്ടി ടൗ​ണ്‍ ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശം ക​ടു​ത്ത നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക്.

ക​ഴി​ഞ്ഞ ദി​വ​സം ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നെ​ത്തി​യ യു​വാ​വ് വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ​യാ​ണ് ബ​ന്ധു​ക്ക​ളേ​യും സു​ഹൃ​ത്തു​ക്ക​ളേ​യും വി​ളി​ച്ചു​കൂ​ട്ടി ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.

ന​ഗ​ര​സ​ഭ​യി​ലെ കൂ​ളി​ചെ​മ്പ്ര 13-ാം വാ​ര്‍​ഡി​ലാ​ണ് യു​വാ​വി​ന്‍റെ വീ​ടെ​ങ്കി​ലും ഇ​യാ​ള്‍ നി​ര​വ​ധി ത​വ​ണ ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച് ഇ​രി​ട്ടി ടൗ​ണി​ല്‍ എ​ത്തി​യ​താ​യും പ​ല​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലാ​യ​താ​യും ക​ണ്ടെ​ത്തി. വീ​ട്ടി​ല്‍ ന​ട​ന്ന ജ​ന്മ​ദി​നാ​ഘോ​ഷ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ കൂ​റേ പേ​ര്‍ ടൗ​ണു​മാ​യി സ്ഥി​ര​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​വ​രാ​ണെ​ന്നും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച​യാ​ണ് യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച​യും ഇ​യാ​ള്‍ വീ​ട്ടി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

യു​വാ​വു​മാ​യി പ്രൈ​മ​റി ത​ല​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ കൂ​ട്ട​ത്തി​ല്‍ കൂ​ത്തു​പ​റ​മ്പി​ല്‍ വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തു​ന്ന​യാ​ളും ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭാ വാ​ര്‍​ഡ് ത​ല സു​ര​ക്ഷാ​സ​മി​തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച യു​വാ​വു​മാ​യി 20ല്‍ ​അ​ധി​കം പേ​ര്‍ ഹൈ ​റി​സ്‌​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ല്‍​പ്പെ​ട്ട​വ​രാ​യി ക​ണ്ടെ​ത്തി.

ഇ​വ​രെ മു​ഴു​വ​ന്‍ ക്വാ​റ​ന്‍റൈ​ന്‍ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. സെ​ക്ക​ന്‍​ഡ​റി സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ 200ല്‍ ​അ​ധി​കം പേ​ര്‍ ഉ​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​വ​രോ​ട് വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. പ്രൈ​മ​റി സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​ര്‍ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യും ക​ണ്ടെ​ത്തി.

Related posts

Leave a Comment