ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലി തന്റെ സുരക്ഷാ ഉദ്യോഗസ്ഥനൊപ്പം അദ്ദേഹത്തിന്റെ പിറന്നാൾ, കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ കൈയടി നേടുന്നു. തന്റെ സുരക്ഷാജീവനക്കാരിലൊരാളായ ഫയ്സൽ ഖാന്റെ പിറന്നാളാണ് താരം കേക്ക് മുറിച്ച് ആഘോഷിച്ചത്.
ഫയ്സൽ ഖാന് സമ്മാനവും നൽകിയാണ് താരം മടങ്ങിയത്. താരത്തിന്റെ പ്രവർത്തിയെ അഭിനന്ദിച്ച് ബിസിസിഐ ഉൾപ്പടെ നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.