പ്രിയങ്ക ചോപ്രയുടെ പിറന്നാൾ കേക്കിന് ഭർത്താവ് നിക്ക് ചെലവഴിച്ചത് മൂന്നരലക്ഷം രൂപ. കുടുംബാംഗങ്ങൾക്കൊപ്പം അമേരിക്കയിലെ മിയാമിയിൽ വച്ചായിരുന്നു പ്രിയങ്ക ജന്മദിനം ആഘോഷിച്ചത്. ഇത് ഏറെ വാർത്താപ്രാധാന്യവും നേടിരുന്നു.
ആഘോഷം പൊടിപൊടിക്കാൻ പ്രത്യേകം തയാറാക്കിയ കേക്കിന്റെ വിലയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ചോക്ലേറ്റ്, വാനില, ഭക്ഷ്യയോഗ്യമായ 24 കാരറ്റ് സ്വർണം എന്നിവയാണ് കേക്ക് നിർമിക്കുവാൻ ഉപയോഗിച്ചത്. ഏകദേശം 24 മണിക്കൂർ നേരം കൊണ്ടാണ് ഇത് ഉണ്ടാക്കിയത്.
കേക്ക് ഡിസൈൻ ചെയ്ത ആർട്ടിസ്റ്റുകൾ ഒരു വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് കേക്കിനെക്കുറിച്ച് സംസാരിച്ചത്. പ്രിയങ്ക ധരിച്ച ചുവന്ന ഗൗണിനോട് ചേരുന്ന രീതിയിൽ വേണം കേക്ക് എന്നതായിരുന്നു നിക്കിന്റെ പ്രധാന ആവശ്യമെന്നും അവർ വ്യക്തമാക്കി.