മക്കളുടെ ജന്മദിനം ഗംഭീരമായി ആഘോഷിക്കുക ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമാണ്. പിറന്നാള്‍ ദിനത്തില്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട വസ്തുക്കള്‍ അവര്‍ സമ്മാനിക്കാറുമുണ്ട്. അത്തരത്തിലുള്ള പിറന്നാള്‍ ആഘോഷങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കുകയാണ് ഗായിക അമൃത സുരേഷിന്റെ മകളുടെ പിറന്നാള്‍ ആഘോഷം.
കഴിഞ്ഞ മാസമായിരുന്നു അമൃത സുരേഷിന്റെ മകള്‍ അവന്തികയുടെ ജന്മദിനം. ഇത്തവണ അമൃത സുരേഷും അനിയത്തി അഭിരാമിയും പിറന്നാള്‍ ആഘോഷിച്ചത് തൃപ്പുണിത്തറയിലുള്ള ശ്രീ പൂര്‍ണ്ണത്രയീശ ബാലാശ്രമത്തിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു. ഇവിടെത്തെ അന്തേവാസികളായ കുട്ടികളുമായി കൊച്ചി വണ്ടര്‍ ലാ അമ്യൂസ്മെന്റ് പാര്‍ക്കിലാണ് അമൃതം ഗമയ മ്യൂസിക് ബാന്‍ഡിന്റെ നേതൃത്വത്തില്‍ അവന്തികയുടെ പിറന്നാള്‍ ആഘോഷിച്ചത്.കുട്ടികള്‍ക്കും ഇത് പുതിയ അനുഭവമായി. ഒരു പകല്‍ മുഴുവന്‍ ശ്രീ പൂര്‍ണ്ണത്രയീശ ബാലാശ്രമത്തിലെ കുട്ടികള്‍ക്കൊപ്പം വണ്ടര്‍ ലാ അമ്യുസ്മെന്റ്റ് പാര്‍ക്കില്‍ ചെലവിട്ടതിനു ശേഷമാണ് അമൃത സുരേഷും സംഘവും മടങ്ങിയത്.