അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ നടൻ നാസറിന്റെ മകന് പിറന്നാൾ ആശംസകളുമായി ഇളയദളപതി വിജയ് എത്തി. നാസറിന്റെയും ഭാര്യ കമീലയുടെയും മൂത്ത മകൻ അബ്ദുൾ അസൻ ഫൈസലിന്റെ പിറന്നാൾ ദിനത്തിലാണ് താരം ആശംസകളുമായി നേരിട്ടെത്തിയത്.
കമീല നാസർ ആണ് വിജയ് തന്റെ മകനൊപ്പം നിൽക്കുന്നതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ കൂടി പങ്കുവച്ചിരിക്കുന്നത്. “എന്റെ മകൻ ഫൈസലിന് പിറന്നാൾ ആശംസകൾ നേരുന്നു. വിജയ് അണ്ണനൊപ്പം ഇന്ന് നിന്റെ സ്വപ്നം യാഥാർഥ്യമായി മാറിയിരിക്കുകയാണ്. ഇതിൽ കൂടുതലൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. ദൈവം നിനക്ക് സന്തോഷവും ആരോഗ്യവും നൽകി അുഗ്രഹിക്കട്ടെ’. കമീല കുറിച്ചു.
കടുത്ത വിജയ് ആരാധകനായ അബ്ദുളിന് 2014ലായിരുന്നു കാർ അപകടം സംഭവിച്ചത്. സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുമ്പോൾ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർ അപകടത്തിൽ മരിച്ചു. അബ്ദുളും മറ്റൊരാളുമാണ് രക്ഷപെട്ടത്.