കണമല: അച്ഛനും മകനും ഒരേ ദിവസം ജന്മദിനമാകുന്നത് അപൂർവമാണെങ്കിൽ രാഷ്ട്രപിതാവിന്റെ ജന്മദിനം തന്നെ ഇരുവരുടെയും ജന്മദിനമായതിന്റെ അതിരറ്റ സന്തോഷത്തിലാണ് കണമലയിലെ വട്ടക്കുന്നേൽ കുടുംബം. വട്ടക്കുന്നേൽ സജോ വർഗീസിനും മകൻ ഒരു വയസുകാരനായ അച്ചുണ്ണിക്കുമാണ് ഒരേ ദിവസം തന്നെ ജന്മദിനമായത്. 1982 ഒക്ടോബർ രണ്ടിനാണ് സജോ ജനിച്ചത്.
ഇളയ മകൻ അച്ചുണ്ണി ജനിച്ചതാകട്ടെ കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനായിരുന്നു. അന്നു മുതൽ കാത്തിരുന്ന പിറന്നാളാണ് അച്ചുണ്ണിക്ക് ഒരു വയസ് പൂർത്തിയായ ഇന്നലെയെത്തിയത്. മകൾ ദിയക്കൊപ്പം ഭാര്യ ഡിന്റയും സജോയ്ക്കും അച്ചുണ്ണിക്കും ഒപ്പം കേക്ക് മുറിച്ചു.