കയ്പമംഗലം: മകളും മരുമകനും ലോക്ക് ഡൗണിൽപെട്ടു. 60-ാം പിറന്നാൾ ലോക്കാക്കാതെ കേക്കും ആശംസകളുമായി കയ്പമംഗലം പോലീസ്. ചെന്ത്രാപ്പിന്നി പെരുന്പടപ്പ് സ്കൂളിനു സമീപം എലുവത്തിങ്കൽ വീട്ടിൽ തോമസ് ഫ്രാൻസീസിന്റെ ഭാര്യ ജാൻസിയുടെ 60-ാം പിറന്നാളാഘോഷത്തിനു കേക്കും ആശംസകളുമായി എത്തിയത് പോലീസുകാർ.
പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്നതിനു മകൾ സ്മര്യയും ഭർത്താവും കുട്ടികളും വരാൻ ഖത്തറിൽ തരാറെടുക്കുന്പോഴാണു ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
വല്യമക്കു പിറന്നാൾ ദിനത്തിൽ ഒരു കേക്കു വാങ്ങി നൽകാമോന്ന് ആവശ്യപ്പെട്ട് സ്മര്യയുടെ മകൾ 11 വയസുള്ള ലെന എന്ന മിന്നു 25 നു രാത്രി 11 നു കയ്പമംഗലം പോലീസ് സ്റ്റേഷനിലേക്കു ഫോണ്‍ ചെയ്തിരുന്നു.
എസ്ഐ കെ.എസ്. സുബിന്ത് കെെയോടെ തന്നെ കേക്ക് ഓർഡർ ചെയതു. ഇന്നലെ രാവിലെ എസ്ഐ കെ.എസ്. സുബിന്തിന്റെ നേതൃത്വത്തിൽ ചെന്ത്രാപ്പിന്നിയിലെ വീട്ടിലെത്തുകയായിരുന്നു.
എഎസ്ഐമാരായ കെ.എസ്. അബ്ദുൾ സലാം, എ. സജിബാൽ, സീനിയർ സിവിൽ പോലീസുകാരായ ലാൽജി, പ്രവീണ്‍ താമരക്കുളം എന്നിവരും ഒപ്പമുണ്ടായിരുന്നു.