പിറന്നാൾ ആഘോഷിക്കുന്നവരാണ് നമ്മളെല്ലാവരും. പിറന്നാൾ ദിനത്തിൽ കേക്ക് മുറിച്ച് എല്ലാവരുമായി പരസ്പരംപങ്കുവച്ച് കഴിക്കുന്നതിന്റെ സുഖം ഒന്നു വേറെതന്നെയാണ്. എന്നാൽ പിറന്നാളിന് കേക്കിന് പകരം തണ്ണിമത്തൻ മുറിച്ചാൽ എങ്ങനെയിരിക്കും. ചിരിക്കണ്ട… അത്തരത്തിൽ വ്യത്യസ്തമായൊരു പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ.
കേക്കിൽ മെഴുകുതിരി വയ്ക്കുന്നതു പോലെതന്നെ തണ്ണിമത്തനിലും മെഴുകുതിരി കത്തിച്ചുവെച്ച് ഊതി കെടുത്തിയ ശേഷമാണ് അദ്ദേഹം അത് മുറിച്ചത്. പിറന്നാൾ ആഷോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. തണ്ണിമത്തൻ മുറിച്ച് പരസ്പരം എല്ലാവർക്കും പങ്കുവച്ച് കഴിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
കഴിഞ്ഞ വർഷം മെയ് മാസമാണ് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറായി ബി. ദയാനന്ദ നിയമിതനായത്. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ദയാനന്ദ ബംഗളൂരു പോലീസ് ജോയിന്റ് കമ്മീഷണറായും നഗരത്തിലെ ട്രാഫിക് ഡിപ്പാർട്ട്മെൻരിന്റെ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Setting a trend – @CPBlr Dayananda IPS Bangalore Police Commissioner, cutting a watermelon on his birthday. “Health and celebrations together top priority” pic.twitter.com/1eCUXtAWrU
— Nagarjun Dwarakanath (@nagarjund) March 20, 2024